തൊടുപുഴ : ഇടുക്കി ജില്ലാ മെഡിക്കൽ ഓഫീസ് (ഹോമിയോപ്പതി വകുപ്പ് )​ കീഴിലുള്ള വിവിധ സർക്കാർ ഹോമിയോ സ്ഥാപനങ്ങളിൽ ഒഴിവുള്ള ഫാർമസിസ്റ്റ് തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനത്തിനായി ഇന്റർവ്യൂ നടത്തുന്നു. 9 ന് രാവിലെ 10 ന് തൊടുപുഴ തരണിയിൽ ബിൽഡിംഗിൽ പ്രവർത്തിക്കുന്ന ജില്ലാ മെഡിക്കൽ ഓഫീസിലാണ് ഇന്റർവ്യൂ. താത്പര്യമുള്ളവർ ജാതി,​ വയസ്. വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുമായി ഇന്റർവ്യൂവിന് നേരിട്ട് ഹാജരാകണം. ഫോൺ : 04862- 227326.