krishnakumari
കൃഷ്ണകുമാരി

ഇടുക്കി : കാഞ്ഞിക്കൽ ദേവീക്ഷേത്ര സേവാസമിതിയുടെ ആറാമത് കൈതയ്ക്കൽ മഹാമുനി പുരസ്കാരത്തിന് കൃഷ്ണകുമാരിയുടെ മഹാമന്ത്രി വിദുര‌ർ എന്ന നോവൽ അർഹമായി. ചട്ടമ്പി സ്വാമികളുടെ ജീവിത ദർശനങ്ങളെ ആസ്പദമാക്കി കൈതയ്ക്കൽ സോമക്കുറുപ്പ് രചിച്ച മഹാമുനി എന്ന ഗ്രന്ഥത്തിന്റെ പേരിൽ ഏർപ്പെടുത്തിയിട്ടുള്ളതാണ് പുരസ്കാരം. അമ്പലപ്പുഴ കരുമാടി സ്വദേശിനിയായ കൃഷ്ണകുമാരി കേരളാ സർവ്വകലാശാല ഓഫീസിൽ ഉദ്യോഗസ്ഥയായിരുന്നു. 11,​111 രൂപയും പ്രശസ്തി പത്രവും പൊന്നാടയും ഉൾപ്പെടുന്ന പുരസ്കാരം കാഞ്ഞിക്കൽ ദേവീക്ഷേത്രത്തിൽ നടക്കുന്ന ഭാഗവത സപ്താഹ യജ്ഞത്തിന്റെ സമാപന ദിനമായ 15 ന് വൈകുന്നേരം യജ്ഞാചാര്യൻ വള്ളിക്കാവ് സേനൻ സമ്മാനിക്കും.