അരിക്കുഴ: ഉദയ വൈ.എം.എ ലൈബ്രറിയുടെ നേത്യത്വത്തിൽ ജെ.സി.ഐ അരിക്കുഴയുടെ സഹകരണത്തോടെ 'ജൈവ കൃഷിയിലൂടെ ആരോഗ്യപരിപാലനം' പഠന ക്ലാസ് 10ന് രാവിലെ 10ന് ലൈബ്രറി ഹാളിൽ നടക്കും. ഭക്ഷണങ്ങളിൽ അടങ്ങിയിരിക്കുന്ന മാരക വിഷം മൂലം കാൻസറും മറ്റ് ജീവിത ശൈലീരോഗങ്ങളും പടർന്ന് പിടിക്കുന്ന കാലഘട്ടത്തിൽ വിഷ രഹിതമായ ഒരു ഭക്ഷണക്രമം വളർത്തിയെടുക്കേണ്ടതിന്റെ ആവശ്യകതയും അതിന് മുന്നോടിയായുള്ള ജൈവ കൃഷിരീതിയെക്കുറിച്ചും നാഷണൽ എൻവയോൺമെന്റ് എൻജിനീയറിംഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞൻ വേണു അനിരുദ്ധൻ ക്ലാസെടുക്കും. . മണക്കാട് പഞ്ചായത്ത് പ്രസിഡന്റ് വത്സ ജോൺ ഉദ്ഘാടനം ചെയ്യും. പഠന ക്ലാസിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യണമെന്ന് സെക്രട്ടറി അനിൽ എം.കെ. അറിയിച്ചു. വിളിക്കേണ്ട നമ്പർ: 9446578250.