തൊടുപുഴ: സ്വകാര്യ ,സർക്കാർ മേഖലയിലെ ആയുർവേദ ഡോക്ടർമാരുടെ പൊതു സംഘടനയായ ആയുർവേദ മെഡിക്കൽ അസ്സോസിയേഷൻ ഓഫ് ഇന്ത്യയുടെ ജില്ലാ സമ്മേളനംഞായറാഴ്ച്ച തൊടുപുഴയിൽ നടക്കും. തൊടുപുഴ ഹോട്ടൽ പേൾ റോയൽ ഇന്റർനാഷണലിൽ രാവിലെ 9.30 ന് ശാസ്ത്ര പഠന ക്ലാസ്സോടെ സമ്മേളനത്തിന് തുടക്കം കുറിക്കും. 11 ന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് ഡോ: എം.എസ്.നൗഷാദ് അദ്ധ്യക്ഷത വഹിക്കും. പി.ജെ.ജോസഫ് എംഎൽഎ സമ്മേളനം ഉദ്ഘാടനം ചെയ്യും . നഗരസഭ ചെയർപേഴ്സൺ ജെസ്സി ആന്റണി മുഖ്യാതിഥിയായിരിക്കും. ആയുർവേദ മെഡിക്കൽ അസ്സോസിയേഷൻ റിസേർച്ച് ഫൗണ്ടേഷൻ ചെയർമാൻ ഡോ: വി.ജി.ഉദയകുമാർ മുഖ്യ പ്രഭാഷണം നടത്തും. ആയുർവേദ മെഡിക്കൽ അസ്സോസിയേഷൻ ജില്ലാ കമ്മറ്റി ഏർപ്പെടുത്തിയ നാലാമത് മാധ്യമ പുരസ്‌കാരം മാധ്യമം ചീഫ് റിപ്പോർട്ടർ അഷ്രഫ് വട്ടപ്പാറയ്ക്ക് സമ്മേളനത്തിൽ നൽകും.ആയുർവേദ മെഡിക്കൽ അസ്സോസിയേഷൻ തൃശൂർ സോൺ പ്രസിഡന്റ് ഡോ: കെ.എം.ജോസ് , ജില്ലാ സെക്രട്ടറി ഡോ:ശ്രീജിത് ശിവൻ , ജില്ലാ വനിത ചെയർപേഴ്സൺ ഡോ: നെസിയ ഹസ്സൻ, ജില്ലാ വനിത കൺവീനർ ഡോ: ലിജി ചുങ്കത്ത്, സംസ്ഥാന കൗൺസിൽ അംഗം ഡോ: മാത്യൂസ് ജോസഫ് വെമ്പിള്ളി തുടങ്ങിയവർ സംസാരിക്കും. ഇതോടനുബന്ധിച്ച് ശിശുരോഗ ചികിത്സയിലെ ആയുർവേദത്തിന്റെ സാദ്ധ്യതകളെക്കുറിച്ച് നടക്കുന്ന ശാസ്ത്ര പഠന ക്ലാസ്സിന് പാലക്കാട് ഗവ.ആയുർവേദ ആശുപത്രിയിലെ മെഡിക്കൽ ഓഫീസറും ശിശുരോഗ വിദഗ്ദ്ധനുമായ ഡോ: ഷാബു പട്ടാമ്പി നേതൃത്വം നൽകും.