ഇടുക്കി : 1999 ജനുവരി ഒന്നുമുതൽ 2019 നവംബർ 20 വരെയുള്ള കാലയളവിൽ (എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ കാർഡിൽ പുതുക്കേണ്ടുന്ന മാസം 1998 ഒക്‌ടോബർ മുതൽ 2019 ഓഗസ്റ്റ് വരെ രേഖപ്പെടുത്തിയിട്ടുള്ളവർക്ക്) വിവിധ കാരണങ്ങളാൽ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാനാകാതെ സീനിയോറിറ്റി നഷ്ടപ്പെട്ടവർക്ക് അവരുടെ തനത് സീനിയോറിറ്റിയോടെ ജനുവരി ഒന്നുവരെ എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ച് വഴി നേരിട്ടും www.employment.kerala.gov.in എന്ന വെബ്‌സൈറ്റിൽ സ്‌പെഷ്യൽ റിന്യൂവൽ ഓപ്ഷൻ വഴി ഓൺലൈനായും ഉദ്യോഗാർത്ഥികൾക്ക് രജിസ്‌ട്രേഷൻ പുതുക്കാം.