ഇടുക്കി : വാഗമൺ, കുമളി, സത്രം, ചിന്നക്കനാൽ, രാമക്കൽമേട് എന്നിവിടങ്ങളിലെ ജീപ്പ് സഫാരി വാഹനങ്ങൾ ചൊവ്വാഴ്ചയ്ക്ക് മുൻപായി അതത് ജോയിന്റ് ആർ.ടി.ഒ ഓഫീസുകളിൽ വാഹനങ്ങളുടെ രേഖകൾ സമർപ്പിച്ച് സ്റ്റിക്കർ പതിപ്പിക്കേണ്ടതാണ്. 5 വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയമുള്ള ഡ്രൈവർമാർ അപേക്ഷ നൽകി ഐഡിന്റിറ്റി കാർഡും വാങ്ങേണ്ടതാണ്. വണ്ടിപ്പെരിയാർ, ഉടുമ്പൻചോല ജോയിന്റ് ആർ.ടി.ഒ. ഓഫീസുകളിലാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. സ്റ്റിക്കർ പതിപ്പിക്കുകയും ഐഡിന്റിറ്റി കാർഡ് വാങ്ങുകയും ചെയ്യാത്ത വാഹനങ്ങളെ തുടർന്ന് ജീപ്പ് സഫാരി നടത്തുന്നതിന് അനുവദിക്കില്ലെന്ന് ഡി.ടി.പി.സി സെക്രട്ടറി അറിയിച്ചു.