school
മാസിക പ്രകാശന ചടങ്ങിൽ കുട്ടികൾ

സ്വരാജ് : സ്വരാജ് സയൺ പബ്ളിക് സ്‌കൂളിൽ കൈയെഴുത്ത് മാസികയുടെ പ്രകാശനം നടന്നു.എന്റെ ഹൈറേഞ്ച് എന്ന വിഷയമാണ് 25 വാല്യങ്ങളുള്ള മാഗസിനുകൾക്കായി തിരഞ്ഞെടുത്തത്. ഹൈറേഞ്ചിന്റെ മുഖഭാവങ്ങൾ പ്രതിഫലിപ്പിക്കുന്ന ഈ മാഗസിനുകളിൽ ആദിവാസി ചരിത്രം തുടങ്ങി ഹൈറേഞ്ചിന്റെ പുരോഗതിയുടെയും അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളുടെയും ഹൈറേഞ്ചനേക്കുറിച്ചുള്ള സ്വപ്നങ്ങളുടെയും സമഗ്ര അവതരണമാണ് പ്‌ളേ ക്ലാസ് മുതൽ പ്ലസ്ടു വരെയുള്ള വിദ്യാർത്ഥികൾ നടത്തിയിരിക്കുന്നത്. സ്‌കൂൾ മാനേജർ ഫാ. ഇമ്മാനുവൽ കിഴക്കേത്തലയ്ക്കൽ മാഗസിന്റെ പ്രകാശനം നിർവഹിച്ചു. രചനകൾക്കും പ്രകാശനത്തിനും എഡറ്റോറിയൽ ബോർഡ് അംഗങ്ങളും അദ്ധ്യാപകരും നേതൃത്വം നൽകി.