തൊടുപുഴ : മൂവാറ്റുപുഴ കാർമ്മൽ ഗോഗ്രീൻ പ്രോജക്ടിന്റെയും ഉടുമ്പന്നൂർ കേരളാ ഓർഗാനിക് ഡെവലപ്മെന്റ് സൊസൈറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ ശനിയാഴ്ച്ച രാവിലെ 10 മുതൽ മൂവാറ്റുപുഴ കാർമ്മൽ പ്രൊവിഷ്യൽഹൗസ് ഹാളിൽ തേനീച്ച വളർത്തൽ പരിശീലന ക്ളാസ് നടത്തുന്നു. ഗോഗ്രീൻ പ്രോജക്ട് ഡയറക്ടർ ഫാ. മാത്യു മഞ്ഞക്കുന്നേൽ ഉദ്ഘാടനം ചെയ്യും. ഫാ. പോൾ പറക്കാട്ടിൽ അദ്ധ്യക്ഷത വഹിക്കും. പുഴയോരം റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് പി.വി ജോസ് മുഖ്യപ്രഭാഷണം നടത്തും. തേനീച്ച വളർത്തൽ പരിശീലനം എന്ന വിഷയത്തിൽ ഹോർട്ടികോർപ്പ് പരിശീലകൻ ടി.എം സുഗതനും,​ തേനിന്റെ ഔഷധ ഗുണത്തേക്കുറിച്ച് ടി.കെ രവീന്ദ്രനും ക്ളാസുകൾ നയിക്കും. പരിശീലനത്തിൽ പങ്കെടുക്കുന്നവർക്ക് ആവശ്യമായി വരുന്ന തേനീച്ച കോളനികളും അനുബന്ധ ഉപകരണങ്ങളും ഉടുമ്പന്നൂർ കേരളാ ഓർഗാനിക് ഡെവലപ്മെന്് സൊസൈറ്റിയിൽ നിന്ന് വിതരണം ചെയ്യും.കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 04862​ 27155