leelamma
പ്രായമായ ലീലാമ്മയും ഭിന്നശേഷിക്കാരനായ മകൻ ബൈജുവും സ്‌നേഹമന്ദിരത്തിൽ എത്തിയപ്പോൾ

ചെറുതോണി: സംരക്ഷിക്കാൻ ആരുമില്ലാത്ത രോഗിയായ വീട്ടമ്മയയും ഭിന്നശേഷിക്കാരനായ മകനെയും മുരിക്കാശേരി സ്‌നേഹമന്ദിരം ഏറ്റെടുത്തു. രക്തസമ്മർദ്ദവും ശ്വാസം മുട്ടലും കൊണ്ട് ഏറെ ബുദ്ധിമുട്ടനുഭവിക്കുന്ന ലീലാമ്മയേയും ഭിന്നശേഷിക്കാരനായ മകൻ ബൈജുവിനെയുമാണ് ഏറ്റെടുത്തത്.ലീലാമ്മയുടെ കൈകളിലും കാലുകളിലും ഒടിവുകളുണ്ട്. ഓർമ്മക്കുറവും പരസ്പരവിരുദ്ധമായി സംസാരിച്ചുകൊണ്ടിരിക്കുന്ന ഇവരുടെ ഭർത്താവ് ജോസഫ് എട്ട് വർഷം മുമ്പ് മരണമടഞ്ഞു. മാനസികവൈകല്യമുള്ള മകൻ ബൈജുവിനും ലീലാമ്മയ്ക്കും ആവശ്യമായ ചികിത്സകളൊന്നും ലഭിച്ചിട്ടില്ല. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സുനിതാ സജീവിന്റെ അഭ്യർത്ഥന മാനിച്ചാണ് സ്‌നേഹമന്ദിരം അധികാരികൾ ഇവരെ സ്വീകരിച്ചത്. ഇവരുടെ ബന്ധുക്കളായി ആരെങ്കിലുമുണ്ടെങ്കിൽ സ്‌നേഹമന്ദിരവുമായി ബന്ധപ്പെടണമെന്ന് ഡയറ്കടർ അറിയിച്ചു ബന്ധപ്പെടേണ്ട നമ്പറുകൾ : 9447463933, 04868 263461