ചെറുതോണി: പൈനാവ്‌മോഡൽ പോളിടെക്നിക് കോളജിൽ ജനുവരി ആദ്യവാരം ആരംഭിക്കുന്ന ബയോമെഡിക്കൽ അഡ്വാൻസ്ഡ് സർട്ടിഫിക്കറ്റ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു. മൂന്നു മാസം ദൈർഘ്യമുള്ള ഈകോഴ്സിന് 25 സീറ്റാണുള്ളത്. ഇലക്ട്രോണിക്സ് അനുബന്ധ മേഖലകളിൽ ബി.ടെക് ഡിപ്ലോമ കോഴ്സ് പൂർത്തിയായവർക്ക് അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക് കോളജിൽ നേരിട്ടോ, 04862232246, 8547005084 എന്ന നമ്പരിൽ ബന്ധപ്പെടുകയോ ചെയ്യണമെന്ന് പ്രിൻസിപ്പലറിയിച്ചു.