കുഴിത്തൊളു : എസ്.എൻ.ഡി.പി യോഗം കുഴിത്തൊളു ശാഖ 12ാമത് സംയുക്ത കുടുംബയോഗ വാർഷികവും കുടുംബ സംഗമവും 8 ന് രാവിലെ 9.30 ന് ശാഖാ ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ 9.30 ന് രജിസ്‌ട്രേഷൻ, 10 ന് ശരത് പരവൂർ നയിക്കുന്ന പഠന ക്ലാസ് നടക്കും. ഉച്ചയ്ക്ക് 12.30 ന് കുടുംബയോഗ വാർഷിക സമ്മേളനം. എസ്.എൻ.ഡി.പി യോഗം മലനാട് യൂണിയൻ സെക്രട്ടറി വിനോദ് ഉത്തമന്റെ അദ്ധ്യക്ഷതയിൽ പ്രസിഡന്റ് ബിജു മാധവൻ ഉദ്ഘാടനം ചെയ്യും. യൂണിയൻ കൗൺസിലർ മനോജ് ആപ്പാന്താനത്ത്, ശാഖാ യോഗം വൈസ് പ്രസിഡന്റ് സജി.ഇ.ജി, യൂണിയൻ കമ്മിറ്റി അംഗം പി.കെ സദാനന്ദൻ, വനിതാസംഘം പ്രസിഡന്റ് ഉഷ സദാനന്ദൻ, യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് അനമോൻ ഷാജി, വനിതാസംഘം സെക്രട്ടറി സിന്ധു അശോകൻ, യൂത്ത് മൂവ്‌മെന്റ് സെക്രട്ടറി വിഷ്ണു ഷാജി, ബാലവേദി പി.ടി.എ പ്രസിഡന്റ് രാജി രാജേഷ്, കുമാരിസംഘം പ്രസിഡന്റ് വിഷ്ണുപ്രിയ വിനോദ്, ഗുരുവരം കുടുംബയോഗം ചെയർമാൻ പി.ജി മുരളീധരൻ, ഗുരുകൃപ കുടുംബയോഗം കൺവീനർ തങ്കപ്പൻ സി.ജി, അദ്വൈതം കുടുംബയോഗം ചെയർമാൻ കെ.എസ് കൃഷ്ണൻകുട്ടി, ശിവപ്രിയ കുടുംബയോഗം ചെയർമാൻ ഷിജു പത്മനാഭൻ എന്നിവർ പ്രസംഗിക്കും. ശാഖാ പ്രസിഡന്റ് സി.കെ സുനിൽ സ്വാഗതവും സെക്രട്ടറി കെ.ആർ ദിനേശൻ നന്ദിയും പറയും.