guru
നെടുങ്കണ്ടം യൂണിയൻ ആസ്ഥാനമന്ദിത്തിൽലേക്കുള്ള ഗുരുദേവ പഞ്ചലോഹ വിഗ്രഹനിർമ്മാണത്തിലേക്കായി തൂക്കുപാലം ഉദയഗിരി ശാഖാ പ്രസിഡന്റ് പി. ബാലചന്ദ്രൻ മോതിരം യൂണിയൻ പ്രസിഡന്റ് സജി പറമ്പത്തിലിന് കൈമാറുന്നു

നെടുങ്കണ്ടം : പച്ചടി ശ്രീധരൻ സ്മാരക നെടുങ്കണ്ടം യൂണിയൻ ആസ്ഥാനമന്ദിരം ഉത്ഘാടനത്തോടനുബന്ധിച്ച് യൂണിയനിൽ നിർമ്മിക്കുന്ന ലോകത്തിലെ ഏറ്റവും വലുപ്പമുള്ളതും വാസ്തുശില്പ ശൈലിയിൽ തികച്ചും വ്യത്യസ്ഥവുമായ ശ്രീനാരായണ ഗുരുദേവന്റെ പഞ്ചലോഹ വിഗ്രഹ നിർമ്മാണത്തിന് ആവശ്യമായ പഞ്ചലോഹ സമാഹരണആലോചനായോഗത്തിൽത്തന്നെ സ്വർണ്ണം സംഭാവന നൽകി ഭക്തർ.വിഗ്രഹ പ്രതിഷ്ഠാ ആലോചനായോഗത്തിൽ തന്നെ അരപ്പവൻ തങ്കവുമായി ഉടുമ്പൻചോല ശാഖായോഗം പ്രസിഡന്റ് സജി തോമ്പിൽ സ്വർണ്ണസമർപ്പണത്തിന് ആരംഭം കുറിച്ചു. തൂക്കുപാലം ഉദയഗിരി ശാഖയിൽ നടന്ന ചതയ പ്രാർത്ഥനായോഗത്തിൽ ശാഖാ പ്രസിഡന്റ് പി. ബാലചന്ദ്രൻ വിവാഹ മോതിരം ഗുരുവിനായി സമർപ്പിച്ചു. സ്ത്രീകളും കുട്ടികളുമുൾപ്പെടെയുള്ളവർ വേദിയിലെത്തി സ്വർണ്ണാഭരണങ്ങൾ വിഗ്രഹ നിർമ്മാണത്തിനായി യൂണിയൻ പ്രസിഡന്റ് സജി പറമ്പത്തിന് സമർപ്പിച്ചു. ജനുവരി 11, 12 തീയതികളിൽ യൂണിയനിലെ എല്ലാ ശാഖകളിലും നടക്കുന്ന പഞ്ചലോഹ സമാഹരണ യജ്ഞത്തിൽ എല്ലാ ഭക്തർക്കും വിഗ്രഹ നിർമ്മാണത്തിനുള്ള പഞ്ചലോഹം സമർപ്പിക്കാവുന്നതാണെന്ന് യൂണിയൻ പ്രസിഡന്റ് സജി പറമ്പത്ത് അറിയിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് കല്ലാർ രമേശ്, സെക്രട്ടറി സുധാകരൻ ആടിപ്ലാക്കൽ, യൂണിയൻ പഞ്ചായത്ത് കമ്മറ്റി അംഗളായ സി.എം. ബാബു, സജി ചാലിൽ ശാഖായോഗങ്ങളിലെ ഭരണസമിതി അംഗങ്ങൾ, പോഷക സംഘടനാ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.