ചെറുതോണി: വിലക്കയറ്റം നിയന്ത്രിക്കുക, ജില്ലയിലെ നിർമ്മാണ നിരോധനം പിൻവലിക്കുക, ഭൂപ്രശ്നങ്ങൾ പരിഹരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കോൺഗ്രസ് മരിയാപുരം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ സായാഹ്ന ധർണ്ണ നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി എൻ. പുരുഷോത്തമൻ ധർണ്ണ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അപ്പച്ചൻ വേങ്ങയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. അനീഷ് ജോർജ്, അനീഷ് പ്ലാശനാൽ, ജെയിംസ് അമ്പഴത്തുങ്കൽ, കെ.എൻ രവീന്ദ്രൻ, ആലീസ് വള്ളക്കടയിൽ, എൽസമ്മ ലൂക്കോസ്, സാജു കാഞ്ഞിരത്താംകുന്നേൽ തുടങ്ങിയവർ പ്രസംഗിച്ചു.