തൊടുപുഴ: കഞ്ചാവ് ടകടത്തികൊണ്ടുവന്ന കേസിൽ പ്രതിക്ക് കഠിന തടവും പിഴയും ശിക്ഷ വിധിച്ചു
1.910 കി.ഗ്രാം. കഞ്ചാവ് കൈവശം വച്ച കുറ്റത്തിന് കമ്പം ഉത്തമപാളയം കുരങ്ങു മയം തെരുവിൽ പ്രഭു ( 35)വിനെ
അഞ്ച് വർഷം കഠിന തടവിനും 50000 രൂപ പിഴ അടയ് ക്കുന്നതിനും.തൊടുപുഴ എൻ.ഡി.പി.എസ് കോടതി സ്‌പെഷ്യൽ ജഡ്ജ് കെ.കെ സുജാത വിധിച്ചു. പിഴ അടച്ചില്ലെങ്കിൽ ആറ് മാസം കൂടി കഠിന തടവ് അനുഭവിക്കണം.2015 ജൂൺ 26 ന് വണ്ടിപ്പെരിയാർ എക്‌സൈസ് ഇൻസ്പക്ടറായിരുന്ന സി.കെ. സുനിൽരാജ് കുമളി എക്‌സെസ് ചെക്ക്‌പോസ്റ്റിൽ നിന്നും പ്രതിയിൽ നിന്നും കഞ്ചാവ് പിടിച്ച കേസിലാണ് വിധി.
പീരുമേട് എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടറായിരുന്ന വി.എ. സലിം അന്വേഷണം നടത്തി കുറ്റപത്രം നല്കി.
പ്രോസിക്യൂഷന് വേണ്ടി തൊടുപുഴ സ്‌പെഷ്യൽ കോർട്ട് പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.ബി.രാജേഷ് ഹാജരായി