ദേവികുളം :താലൂക്കിലെ ഭൂരഹിതരായ തോട്ടം തൊഴിലാളികൾക്ക് ഭൂമി വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനം തിങ്കളാഴ്ച്ച ഉച്ചകഴിഞ്ഞ് 3.30ന് കുറ്റിയാർവാലിയിൽ മന്ത്രി എം.എം മണിയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ റവന്യു മന്ത്രി ഇ.ചന്ദ്രശേഖരൻ നിർവ്വഹിക്കും. . ഡീൻ കുര്യാക്കോസ് എം.പി, എസ്. രാജേന്ദ്രൻ എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ്, ദേവികുളം സബ് കളക്ടർ എസ്.പ്രേംകൃഷ്ണൻ, ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, വിവിധ രാഷ്ട്രീയ സാമൂഹിക സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.