തൊടുപുഴ: ജില്ലാതലകേരളോത്സവംസാംസ്ക്കാരിക ഘോഷയാത്രയോടെ ആരംഭിച്ചു.തൊടുപുഴ നഗരസഭാ ചെയർപേഴ്സൺ പ്രൊഫ. ജെസി ആന്റണി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചു ത്രേസ്യാ പൗലോസ് അദ്ധ്യക്ഷയായി.
ചടങ്ങിനോടനുബന്ധിച്ച് മങ്ങാട്ട് കവലയിൽ നിന്നാരംഭിച്ച സാംസ്‌കാരികഘോഷയാത്ര തൊടുപുഴ ഡിവൈ.എസ്.പി. കെ.പി.ജോസ് ഫ്ളാഗ് ഓഫ് ചെയ്തു. കേരളോത്സവത്തോടനുബന്ധിച്ചുള്ള ഫുട്‌ബോൾ മത്സരങ്ങൾസോക്കർ സ്‌കൂൾ ഗ്രൗണ്ടിൽ സംസ്ഥാന ഫുട്‌ബോൾ അസോ.പ്രസിഡന്റ്‌ടോമിജോസഫ് കുന്നേൽ ഉദ്ഘാനം ചെയ്തു. പി.എ.സലിംകുട്ടി സംസാരിച്ചു. ജില്ലയിലെ എട്ട്‌ബ്ലോക്കുകളിൽ നിന്നും രണ്ട് മുനിസിപ്പാലിറ്റിയിൽ നിന്നുള്ളവരാണ്‌കേരളോത്സവത്തിൽ മത്സരിക്കുന്നത്. സാംസ്‌കാരികഘോഷയാത്രയിലെ പങ്കാളിത്തത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ തൊടുപുഴ നഗരസഭാ കുടുംബശ്രീക്കും രണ്ടാം സ്ഥാനംനേടിയ കരിങ്കുന്നം കുടുംബശ്രീക്കും 5000, 3000 ക്രമത്തിൽ പാരിതോഷികം വിതരണം ചെയ്തു. പരിപാടിയിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്യുജോൺ, സംസ്ഥാന യുവജനക്ഷേമബോർഡ് വൈസ് ചെയർമാൻ പി.ബിജു, ജില്ലാ പഞ്ചായത്ത് മെമ്പർമാരായ അഡ്വ. സിറിയക്‌തോമസ്, കുഞ്ഞുമോൾ ചാക്കോ, സി.വി.സുനിത, മനോജ് തങ്കപ്പൻ, എസ്.വിജയകുമാർ,മോളി ഡൊമിനിക്, ലിസമ്മ സാജൻ,ബേബി ശക്തിവേൽ, തൊടുപുഴബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിനോജ്‌ജോസ്, ഇളംദേശംബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മെർട്ടിൽ മാത്യു,കോ. ഓർഡിനേറ്റർ വി.സിജിമോൻ, കരിങ്കുന്നം പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ബിനു, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ വി.എസ്.ബിന്ധു തുടങ്ങിയവർ പങ്കെടുത്തു.