തൊടുപുഴ: മുതലക്കോടത്തിന് സമീപമുള്ള തോട്ടിലേക്ക് കക്കൂസ് മാലിന്യം തള്ളി. മുതലക്കോടത്ത് നിന്ന് രണ്ടുപാലം ഭാഗത്തേക്ക് പോകുന്ന റോഡ് അവസാനിക്കുന്ന ഭാഗത്തെ കലുങ്കിന്റെ അടിയിലാണ് മാലിന്യം തള്ളിയത്.
പുലര്‌ച്ചെ നടക്കാനെത്തിയവരാണ് രൂക്ഷ ഗന്ധത്തെ തുടർന്ന് സംഭവം ആദ്യം കാണുന്നത്. ഉടൻതന്നെ വാർഡ് കൗൺസിലറും നഗരസഭ മുൻ വൈസ് ചെയർമാനുമായ സി.കെ. ജാഫറിനെ വിവരം അറിയിക്കുകായിരുന്നു. നഗരസഭ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. റോഡിനോട് ചേർന്നുള്ള ഭാഗങ്ങളിൽ വീണ മാലിന്യം മണ്ണ് വെട്ടി മൂടി ബ്ലീച്ചിഗ് പൗഡർ വിതറി. സമീപത്തെ സിസിടിവി കാമറകൾ ള് പരിശോധിച്ചെങ്കിലും മാലിന്യം തള്ളിയവരെക്കുറിച്ച് സൂചന ലഭിച്ചില്ല.