ഉടുമ്പന്നൂർ: ഉടുമ്പന്നൂർ പഞ്ചായത്ത് ഭരണസമിതിക്കെതിരെ എൽഡിഎഫ് നേതൃത്വത്തിൽ ഉടുമ്പന്നൂർ ടൗണിൽ പ്രതിഷേധ യോഗം നടത്തി. യോഗം സിപിഐ ജില്ലാ സെക്രട്ടറി കെ കെ ശിവരാമൻ ഉദ്ഘാടനം ചെയ്തു. സിപിഐ ജില്ലാ കൗൺസിൽ അംഗം എബി ഡി കോലോത്ത് അദ്ധ്യക്ഷതവഹിച്ചു. എം ലതീഷ്, പി ജെ ഉലഹന്നാൻ, കെ എസ് രാജൻ ബിന്ദു രവീന്ദ്രൻ, നീതു ബാബുരാജ്, ബീന രവീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.