മറയൂർ: വീട്ടിൽ രാത്രി പതിവായി വൈകി എത്തുന്നത് ചോദ്യം ചെയ്ത് വഴക്ക് പറഞ്ഞതിനെ തുടർന്ന്യുവാവ് വിഷം കഴിച്ചു മരിച്ചു. വട്ടവട ചിലന്തിയാർ കുപ്പസ്വാമിയുടെ മകൻ മണികണ്ഠൻ (21) ആണ് ആത്മഹത്യ ചെയ്തത്. വ്യാഴാഴ്ച്ച രാത്രിയാണ് കുപ്പസ്വാമി വഴക്ക് പറഞ്ഞതും ശ്വാസിച്ചതും.ഇതേത്തുടർന്ന് ബീൻസ് കൃഷിക്ക് അടിക്കുന്ന കീടനാശിനി കഴിച്ചതിനെ തുടർന്ന് അവശനിലയിലായ മണികണ്ഠനെ വീട്ടുകാരും അയൽ വാസികളും ചേർന്ന് മുന്നാർ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് ദേവികുളം എസ് ഐ മജീദിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇൻക്വസ്റ്റ് തയ്യാറാക്കി പോസ്റ്റുമാർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.