തൊടുപുഴ: കാപ്പ് ഇടക്കാട്ട് കയറ്റം കുറിഞ്ഞിലിക്കാട്ട് ഭഗവതി ധർമ്മശാസ്താ ക്ഷേത്രത്തിൽ വൃശ്ചിക മാസത്തിലെ കാർത്തികയോടനുബന്ധിച്ച് ദീപക്കാഴ്ച ഒരുക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പതിനായിരത്തിൽപരം മൺചിരാതുകളിലും നൂറിൽപരം നിലവിളക്കുകളിലുമായിട്ടാണ് ദീപങ്ങൾ തെളിക്കുക. ക്ഷേത്രം മൈതാനം മുതൽ ഇടയ്ക്കാട്ടുകയറ്റം ജംഗ്ഷൻ വരെയാണ് ദീപം തെളിക്കുന്നത്. 10ന് രാവിലെ ആറിന് ഗണപതി ഹോമം, ഉഷപൂജ, വിശേഷാൽ പൂജകൾ. ഉഷപൂജ വഴിപാട്, തെരുവേൽ കാപ്പ്. 10ന് വലിയ കടുംപായസം. വൈകിട്ട് 5.30ന് ടെലിവിഷൻ അവതാരക അശ്വതി ശ്രീകാന്ത് തൃക്കാർത്തിക ദീപ പ്രകാശനം നടത്തും. ലക്ഷദീപ സമർപ്പണം, 6.30ന് വിശേഷാൽ ദീപാരാധന. ഏഴിന് മഹാപ്രസാദ ഊട്ട്. വാർത്താസമ്മേളനത്തിൽ ആഘോഷസമിതി അദ്ധ്യക്ഷൻ പി.ജി. വിജയകുമാർ,​ ട്രഷറർ സി.പി. പ്രതീഷ് എന്നിവർ പങ്കെടുത്തു.