കട്ടപ്പന: വാഴവര സ്വദേശി എസ്.ഐ അനിൽകുമാറിന്റെ ആത്മഹത്യയെക്കുറിച്ച് അടിയന്തരമായി അന്വേഷിക്കണമെന്ന് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും ഡി.സി.സി ജനറൽ സെക്രട്ടറി വൈ.സി. സ്റ്റീഫൻ അയച്ച കത്തിൽ ആവശ്യപ്പെട്ടു. കേരളത്തിൽ കർഷകാത്മഹത്യയുടെ എണ്ണത്തേക്കാൾ കൂടുതലാണ് പൊലീസ് ഉദ്യോഗസ്ഥരുടെ ആത്മഹത്യ. കോൺസ്റ്റബിൾ മുതൽ എസ്.പി വരെയുള്ള ഉദ്യോഗസ്ഥരുടെ ആത്മഹത്യാ നിരക്ക് വർദ്ധിക്കുന്നതിൽ ജനങ്ങളിൽ ഭീതിയും ഉത്കണ്ഠയുമുണ്ട്. സഹപ്രവർത്തകരിൽ നിന്നും മേലുദ്യോഗസ്ഥരിൽ നിന്നുമുണ്ടാകുന്ന കടുത്ത മാനസിക പീഡനവും വന്യമായ അച്ചടക്ക നടപടികളുമാണ് ഇത്രയേറെ ആത്മഹത്യകൾക്ക് വഴിതെളിക്കുന്നത്. ആത്മഹത്യാക്കുറിപ്പ് രേഖയായി സ്വീകരിച്ച് അന്വേഷണ നടപടികൾ ത്വരിതപ്പെടുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.