കുമളി: എസ്.എൻ.ഡി.പി യോഗം കുമളി ശാഖയ്ക്ക് പുതിയ ആഡിറ്റോറിയം നിർമിക്കുന്നതിന് സ്ഥലം വാങ്ങുന്നതിന് ഫണ്ട് സ്വരൂപിക്കൽ ഉദ്ഘാടനം ഇന്ന് നടക്കും. രാവിലെ 10ന് ശാഖാ ആഡിറ്റോറിയത്തിൽ കുമളി ശാഖാ പ്രസിഡന്റ് ബെൽഗി ബാബുവിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ പീരുമേട് യൂണിയൻ പ്രസിഡന്റ് ചെമ്പൻകുളം ഗോപി വൈദ്യർ​ യൂണിയൻ പഞ്ചായത്ത് കമ്മിറ്റി അംഗം ഇ.എൻ. കേശവന് ആദ്യ ഗഡു നൽകി ഉദ്ഘാടനം ചെയ്യും. ഒരു കോടി രൂപയാണ് ബഡ്ജറ്റ്. യോഗത്തിൽ പീരുമേട് യൂണിയൻ സെക്രട്ടറി കെ.പി. ബിനു മുഖ്യ പ്രഭാഷണം നടത്തും. ജോയിന്റ് കൺവീനർ വി.എൻ. ഷാജി വിഷയ അവതരണം നടത്തും. ശാഖാ വൈസ് പ്രസിഡന്റ് പുഷ്‌കരൻ മണ്ണാറത്തറയിൽ, സെക്രട്ടറി സജിമോൻ മാനേജ് കമ്മിറ്റി അംഗങ്ങൾ, വനിതാ സംഘം പ്രവർത്തകർ, യൂത്ത്മൂവ്‌മെന്റ് പ്രവർത്തകർ പങ്കെടുക്കും.