കരിമണ്ണൂർ: കിളിയറ സൗത്ത് ആസ്ഥാനമായി രൂപീകരിച്ച തണൽ റസിഡൻസ് അസോസിയേഷന്റെ ഉദ്ഘാടനം ഇന്ന് വൈകിട്ട് മൂന്നിന് പി.ജെ. ജോസഫ് എം.എൽ.എ നിർവഹിക്കും. എസ്. രാജീവ് അദ്ധ്യക്ഷതവഹിക്കും. കരിമണ്ണൂർ പഞ്ചായത്ത് പ്രസിഡന്റ് ദേവസ്യ ദേവസ്യ മുഖ്യപ്രഭാഷണം നടത്തും. സെന്റ് മേരീസ് പള്ളി വികാരി ഫാ. സ്റ്റാൻലി പുൽപ്രയിൽ, ബാബു പള്ളിപ്പാട്ട്, ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യസ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഗൗരി സുകുമാരൻ, എസ്‌.ഐ പി.ടി. ബിജോയി, പഞ്ചായത്ത് അംഗങ്ങളായ ടോജോ പോൾ, സിബികുഴിക്കാട്ട് എന്നിവർ സംസാരിക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് വിവിധകലാപരിപാടികളും അസോസിയേഷനിലെ മുതിർന്ന അംഗങ്ങളെ ആദരിക്കലും നടത്തും. മാത്യു കല്ലലന്താനത്ത് സ്വാഗതവും ആലീസ് അലോഷ്യസ് നന്ദിയും പറയും.