രാജാക്കാട്: എസ്.എൻ.ഡി.പി യോഗം രാജാക്കാട് ശ്രീനാരായണ വൈദിക സമിതിയുടെ വിശേഷാൽ യോഗം ഒമ്പതിന് ഉച്ചയ്ക്ക് 12ന് രാജാക്കാട് യൂണിയൻ ഹാളിൽ നടക്കും. യൂണിയൻ സെക്രട്ടറി ലതീഷ്‌കുമാറിന്റെ അദ്ധ്യക്ഷതയിൽ കൂടുന്ന യോഗം യൂണിയൻ പ്രസിഡന്റ് എം.ബി. ശ്രീകുമാർ ഉദ്ഘാടനം ചെയ്യും. യോഗം അസിസ്റ്റന്റ് സെക്രട്ടറി കെ.ഡി. രമേശ് മുഖ്യപ്രഭാഷണം നടത്തും. യൂണിയൻ വൈസ് പ്രസിഡന്റ ജി. അജയൻ ആശംസകൾ അർപ്പിക്കും. ശ്രീനാരായണവൈദിക സമിതി ജില്ലാ സെക്രട്ടറി കെ.എൻ. രാമചന്ദ്രൻ ശാന്തി സംഘടനാ സന്ദേശം നൽകും. ജില്ലാ രക്ഷാധികാരി എം. പുരുഷോത്തമൻ ശാന്തി ഭഭ്രദീപ പ്രകാശനം നിർവഹിക്കും. സെക്രട്ടറി കെ.എ. ലക്ഷ്മണൻ ശാന്തി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കും. യോഗത്തിൽ പ്രസിഡന്റ് സതീഷ് ശാന്തി സ്വാഗതവും വൈസ് പ്രസിഡന്റ് സച്ചിദാനന്ദൻ ശാന്തി നന്ദിയും പറയും.