നെടുങ്കണ്ടം: നാടുവിട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെയും യുവാക്കളെയും പൊലീസ് നെടുങ്കണ്ടത്ത് തിരികെയെത്തിച്ചു. ഒഡീഷയിലെ ഖണ്ഡഗിരിയിൽ നിന്ന് കണ്ടെത്തിയ അൻഷാദിനെയാണ് ഇന്നലെ നെടുങ്കണ്ടത്ത് എത്തിച്ചത്. അൻവറിനെ ഇന്നലെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. കൂടെ ഉണ്ടായിരുന്ന പെൺകുട്ടിമായി വനിതാ പൊലീസ് അടങ്ങുന്ന സംഘം ഇന്ന് നെടുങ്കണ്ടത്ത് എത്തും.

നെടുങ്കണ്ടം പൊലീസ് സ്റ്റേഷിനിൽ നിന്നും വനിതാ പൊലീസ് എത്തിയതിന്
ശേഷമാണ് ഒഡീഷയിൽ നിന്ന് പെൺകുട്ടിയേയും കൊണ്ട് കേരളത്തിലേയ്ക്ക്
തിരിച്ചത്. നവംബർ 19ന് സ്‌കൂളിലേക്കു പുറപ്പെട്ട പെൺകുട്ടികളെ പുരുഷ
സുഹൃത്തുക്കൾ വശീകരിച്ച് കൊണ്ടുപോവുകയായിരുന്നു. പെൺകുട്ടികളെ കാണാതായതോടെ നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിൽ രക്ഷകർത്താക്കൾ പരാതി നൽകി. തുടർന്നാണ് നെടുങ്കണ്ടം പൊലീസ് പെൺകുട്ടികൾക്ക് ഒപ്പം പോയ അൻവർ, അൻഷാർ എന്നിവരെ കേന്ദ്രികരിച്ച് അന്വേഷണം ആരംഭിച്ചത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളായതിനാൽ രാജ്യ വ്യാപകമായ അന്വേഷണമാണ് പൊലീസ് നടത്തിയത്. ഇവരുടെ ഫോണുകൾ തൂക്കുപാലത്തെ മൊബൈൽ ടവർ ലൊക്കേഷനിൽ സ്വിച്ച് ഒഫ് ചെയ്യുകയും മുഴുവൻ രേഖകളും ഇവിടെ നശിപ്പിച്ച ശേഷവുമായിരുന്നു ഇവർ മുങ്ങിയത്. വില കുറഞ്ഞ പുതിയ ഫോണുകൾ വാങ്ങി ഓരോ തവണയും പുതിയ സിമ്മുകളിൽ ഫോൺ ഉപയോഗിച്ച ശേഷം നശിപ്പിച്ചിരുന്നു. ഇത് അന്വേഷണ പുരോഗതിയ്ക്ക് തടസം സൃഷ്ടിച്ചിരുന്നു. ലക്ഷക്കണക്കിന് ഫോൺ കോളുകളാണ് അന്വേഷണ സംഘം പരിശോധിച്ചത്. ഇതിനിടെ കഴിഞ്ഞ ദിവസം കാണാതായ പെൺകുട്ടികളിലൊരാൾ മാതാവിനെ ഫോണിൽ വിളിച്ചിരുന്നു. ഈ ഫോൺ കോളാണ് അന്വേഷണത്തിൽ നിർണായകമായത്. ഇതിനെ പിന്തുടർന്ന് നടത്തിയ അന്വേഷണത്തിൽ തമിഴ്‌നാട് കരൂരിൽ നിന്ന് അൻവറിനെയും പെൺകുട്ടിയെയും പൊലീസ് കണ്ടെത്തിയിരുന്നു. ഇവരിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ അൻഷാദും പെൺകുട്ടിയും ഒഡിഷയിലെ ഖണ്ഡഗിരിയിൽ ഉള്ളതായി മനസിലാക്കി. ഇവിടെ നിന്നുമാണ് ഇവരെ
പിടികൂടിയത്. ഇവർ പോകാൻ നേരം ലക്ഷത്തോളം രൂപ തരപ്പെടുത്തിയിരുന്നതായി
പൊലീസിന് വിവരം ലഭിച്ചിരുന്നു. ആറ് മാസം ബംഗ്ളൂരുവിൽ തങ്ങിയ ശേഷം വിവാഹം കഴിഞ്ഞു മടങ്ങി വരാനാണ് കമിതാക്കൾ പദ്ധതിയിട്ടിരുന്നത്. കഴിഞ്ഞ ദിവസം തമിഴ്‌നാട്ടിൽ നിന്ന് പിടികൂടിയവരെ കോടതിയിൽ ഹാജരാക്കി അൻവറിനെ റിമാൻഡ് ചെയ്തു. പെൺകുട്ടിയെ മാതാപിതാക്കൾക്കൊപ്പം പറഞ്ഞയക്കുകയും ചെയ്തു.