കുടയത്തൂർ: അനധികൃതമായി കോളപ്ര പരപ്പുംകരയിൽ നിന്ന് മണ്ണെടുത്ത ടിപ്പറും ജെ.സി.ബിയും മുട്ടം പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി എട്ടോടെയായിരുന്നു സംഭവം. വളരെ നാളുകളായി ഈ പ്രദേശത്ത് നിന്ന് അനധികൃതമായി മണ്ണ് കടത്തുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. നിരന്തര നിരീക്ഷണത്തിന് ശേഷം മുട്ടം എസ്.ഐ ബൈജു പി. ബാബുവിന്റെ നേതൃത്വത്തിൽ ഇന്നലെ ലോറിയും ജെ.സി.ബിയും കസ്റ്റഡിയിൽ എടുക്കാൻ കഴിഞ്ഞത്. കാഞ്ഞാർ സ്വദേശിയുടേതാണ് ലോറി.