തൊടുപുഴ: കഞ്ചാവുമായി രണ്ട് യുവാക്കളെ നഗരത്തിലെ ലോഡ്ജിൽ നിന്ന് തൊടുപുഴ പൊലീസ് പിടികൂടി. കൊല്ലം സ്വദേശി റൂബൻ (20), ഇടുക്കി സ്വദേശി അനന്ദു (21) എന്നിവരെയാണ് അറസ്റ്റുചെയ്തത്. പത്ത് ഗ്രാം കഞ്ചാവും ഇവരിൽ നിന്ന് കണ്ടെടുത്തു. യുവാക്കളെ കട്ടപ്പന കോടതിയിൽ ഹാജരാക്കി.