തൊടുപുഴ : മുസ്ലിം ലീഗ് എൽ ഡി എഫിനൊപ്പം മൽസരിച്ച തൊടുപുഴ സർക്കിൾ സഹകരണ യൂനിയൻ തെരഞ്ഞെടുപ്പിൽ ഏഴു സീറ്റുകളിൽ യു ഡി എഫും നാല് സീറ്റുകളിൽ എൽ ഡി എഫും വിജയിച്ചു.വി വി മത്തായി, കെ സലിംകുമാർ, പി കെ നസീർ(മുസ്ലിം ലീഗ്), വി ജി അനിൽകുമാർ (എൽ ഡി എഫ് ), കെ ദീപക്, ടോമി കാവാലം, ഇന്ദു സുധാകരൻ, സി പി കൃഷ്ണൻ, എം ടി ജോണി, ജോർജ് തോമസ്, സക്കറിയ (യു ഡി എഫ്) എന്നിവരാണ് വിജയിച്ചത്.