തൊടുപുഴ: നായർ സർവീസ് സൊസൈറ്റിയുടെ സാമൂഹ്യ ക്ഷേമപദ്ധതിപ്രകാരം സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് പ്രതിവർഷം നൽകിവരുന്ന വിദ്യാഭ്യാസ സഹായ വിതരണയോഗം തൊടുപുഴ താലൂക്ക് എൻ.എസ്.എസ് കരയോഗ യൂണിയന്റെ ആഭിമുഖ്യത്തിൽ നടന്നു. തൊടുപുഴ താലൂക്ക് എൻ.എസ്.എസ് യൂണിയൻ ഹാളിൽ നടന്ന യോഗം യൂണിയൻ പ്രസിഡന്റ് കെ.കെ. കൃഷ്ണപിള്ള ഉദ്ഘാടനം ചെയ്തു. യൂണിയൻ വൈസ് പ്രസിഡന്റ് എം.ബി.ധർമ്മാംഗദകൈമൾ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ യൂണിയൻ സെക്രട്ടറി എം.സി. ശ്രീകുമാർ, വനിതായൂണിയൻ പ്രസിഡന്റ് ജലജാ ശശി, എസ്.ശ്രീനിവാസൻ, പ്രസീദ സോമൻ എന്നിവർ സംസാരിച്ചു. താലൂക്ക് യൂണിയന്റെ കീഴിൽ പ്രവർത്തിക്കുന്ന 37 കരയോഗങ്ങളിലെയും ഓരോ കുട്ടികൾക്ക് യോഗത്തിൽ വിദ്യാഭ്യാസ ധനസഹായം യൂണിയൻ പ്രസിഡന്റ് വിതരണം ചെയ്തു. യോഗത്തിൽ എൻ.എസ്.എസ് സാമൂഹ്യ സുരക്ഷാ പദ്ധതി പ്രകാരമുള്ള ചികിത്സാ ധനസഹായം വണ്ണപ്പുറം കരയോഗ അംഗത്തിന് കൈമാറി.