മറയൂർ: ഗവ. എൽ.പി സ്‌കൂളിന്റെയും ബസ് സ്റ്റാൻഡിന്റെയും ഇടയിൽ കക്കൂസ് മാലിന്യമടക്കമുള്ളവ കെട്ടികിടന്ന് ടൗൺ പരിസരമാകെ ദുർഗന്ധം കൊണ്ട് പൊതുജനങ്ങളും സ്‌കൂൾ കുട്ടികളും ദുരിതമനുഭവിക്കുന്നു. സ്‌കൂളിലെത്തുന്ന കുട്ടികളും ബസ് സ്റ്റാൻഡിലെത്തുന്ന യാത്രക്കാരും പരിസരത്തുള്ള വീടുകളിലുള്ളവരും മൂക്കുപൊത്തിപ്പിടിച്ചാണ് ഇതിലെ കടന്നുപോകുന്നത്. സ്‌കൂളും ബസ് സ്റ്റാൻഡും പഞ്ചായത്തിന്റെ നിയന്ത്രണത്തിലായതിനാൽ എത്രയും പെട്ടെന്ന് പ്രശ്നത്തിന് പരിഹാരം വേണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.