തൊടുപുഴ: ഡോ. എപിജെ അബ്ദുൾ കലാം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ അന്താരാഷ്ട്ര പീരിയോഡിക് ടേബിൾ വർഷാചരണത്തിന്റെ ഭാഗമായി ആവർത്തനപട്ടികയുടെ അനാച്ഛാദനവും ഗാന ആവിഷ്‌ക്കാരവും നടത്തി. ആവർത്തനപ്പട്ടികയുടെ ഓരോ മൂലകവുമായി കുട്ടികൾ അണിനിരന്ന് ഗാന ആവിഷ്‌കാരം നടത്തി. പിടിഎ പ്രസിഡന്റ് കെ.കെ. നിഷാദ് അദ്ധ്യക്ഷത വഹിച്ചു. മെന്റലീവിയം 2019 ഡിഇഒ ഡെയ്സി ജോസഫ് ഉദ്ഘാടനം ചെയ്തു. ഡയറ്റ് പ്രിൻസിപ്പൽ സോമരാജൻ ആവർത്തനപ്പട്ടിക അനാച്ഛാദനം ചെയ്തു. ക്രൈസ്റ്റ് കോളജ് അസി. പ്രൊഫ. എ.എൽ.മനോജ് ക്ലാസ് നയിച്ചു. ഹെഡ്മിസ്ട്രസ് സാലി പ്രസംഗിച്ചു. ഹിസ്റ്ററി അദ്ധ്യപിക എൻ. രശ്മി നേതൃത്വം നൽകി. പ്രിൻസിപ്പൽ യു എൻ പ്രകാശ് സ്വാഗതം ചെയ്തു