കുമളി: എസ്.എൻ.ഡി.പി യോഗം കുമളി ശാഖയിൽ ആഡിറ്റോറിയം നിർമ്മിക്കുന്നതിനുള്ള ഫണ്ട് പിരിവിന്റെ ഉദ്ഘാടനം പീരുമേട് യൂണിയൻ പ്രസിഡന്റ് ചെമ്പൻകുളം ഗോപി വൈദ്യർ ഒരു ലക്ഷം രൂപ യൂണിയൻ പഞ്ചായത്ത് കമ്മിറ്റി അംഗം ഇ.എൻ. കേശവന് നൽകി ഉദ്ഘാടനം ചെയ്തു. ഒരു കോടി രൂപയുടെ ഫണ്ടാണ് പിരിക്കുന്നത്. ശാഖാ ഹാളിൽ നടന്ന യോഗത്തിൽ ശാഖാ പ്രസിഡന്റ് ബെൽഗി ബാബു അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി കെ.പി. ബിനു മുഖ്യപ്രഭാഷണം നടത്തി. വി.എൻ. ഷാജി, വൈസ് പ്രസിഡന്റ് പുഷ്‌കരൻ മണ്ണാറത്തറ, എം.ഡി. പുഷ്‌കരൻ, സെക്രട്ടറി എൻ.കെ. സജിമോൻ, വനിതാ സംഘം യൂണിയൻ സെക്രട്ടറി ലതാ മുകുന്ദൻ, വനിതാ സംഘം ശാഖാ പ്രസിഡന്റ് ലളിതമ്മ അപ്പു, സെക്രട്ടറി ജയാ ഷാജി എന്നിവർ പ്രസംഗിച്ചു.