ravi
എം.എൻ.രവി

തൊടുപുഴ: പ്രമുഖ വ്യവസായിയും പ്ലാന്ററുമായിരുന്ന മാന്തളിരുംപാറ എം.എൻ. രവി (68) നിര്യാതനായി. തൊടുപുഴയിലെ ആദ്യകാല വ്യാപാരി മാന്തളിരുംപാറ നാരായണന്റെ മകനാണ്. ദീർഘകാലം തൊടുപുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്ര ഭരണസമിതി പ്രസിഡന്റായിരുന്നു. ലയൺസ് ക്ലബ് ഇന്റർനാഷണലിന്റെ ഡിസ്ട്രിക്ട് ക്യാബിനെറ്റ് അംഗം, തൊടുപുഴ റൈഫിൾ ക്ലബ് ഭരണ സമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു. ഭാര്യ: പ്രസന്ന രവി, ഒറ്റപ്പാലം പള്ളിയാലിൽ കുടുംബാംഗം. മക്കൾ: അഡ്വ. രജീഷ്, പ്രജീഷ്, ജിഷ അമൽ. മരുമക്കൾ: ആതിര രജീഷ് (മുൻ മന്ത്രി കെ. ബാബുവിന്റെ മകൾ), അമൽ (സി.വി.ആർ, ചേർത്തല), ദിവ്യ പ്രജീഷ് (കാക്കനാട്ട് കുടുംബാംഗം). സംസ്‌കാരം നടത്തി.