പുറപ്പുഴ: തറവട്ടത്ത് ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ 29​-മത് ശ്രീമദ് ഭാഗവത സപ്‌താഹയജ്ഞത്തിന് ഇന്ന് തുടക്കമാകും. 15ന് സമാപിക്കും. ശ്രുതി പ്രബോധ ഹരിപ്പാട് വേണുജി യജ്ഞാചാര്യൻ ആയിരിക്കും. ഇന്ന് വൈകിട്ട് നാലിന് തൊടുപുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നിന്ന് വിഗ്രഹ രഥഘോഷയാത്ര ആരംഭിച്ച് വൈകിട്ട് 6.30ന് ക്ഷേത്രത്തിൽ എത്തിച്ചേരും. ദീപാരാധനയ്ക്ക് ശേഷം നടക്കുന്ന യജ്ഞ സമാരംഭ സഭയിൽ ട്രസ്റ്റ് രക്ഷാധികാരി എൻ.പി. ശ്യാംകുമാർ അദ്ധ്യക്ഷത വഹിക്കും. ചുറ്റുമതിൽ സമർപ്പണം മലമേൽ കൃഷ്ണൻ നമ്പൂതിരി നിർവഹിക്കും. യജ്ഞാചാര്യൻ ഭാഗവത പ്രഭാഷണം നടത്തും. എല്ലാ ദിവസവും പ്രസാദ ഊട്ട് നടക്കും. 11ന് ഉണ്ണിയൂട്ട്,​ 13 ന് സർവൈശ്വര്യപൂജ,​ 14 ന് നവഗ്രഹപൂജ,​ വിദ്യാഗോപാല മന്ത്രാർച്ചന,​ 15ന് ഭാഗവത സമ‌ർപ്പണം എന്നിവ നടക്കുമെന്ന് ട്രസ്റ്റ് സെക്രട്ടറി അറിയിച്ചു.