ഇളംദേശം: ശ്രീ മന്ദിരത്തിൽ രാജമ്മ (86) ആത്മഹത്യ ചെയ്ത സംഭവത്തിൽ മരുമകൾ വെള്ളിയാമറ്റം പഞ്ചായത്ത് പ്രസിഡന്റ് ഷീബയുടെയും ഭർത്താവ് രാജശേഖരന്റെയും മൊഴി കാഞ്ഞാർ പൊലീസ് രേഖപ്പെടുത്തി. കഴിഞ്ഞ ദിവസം രാവിലെയാണ് ഇളംദേശത്തുള്ള പഞ്ചായത്ത് പ്രസിഡന്റിന്റെ വീട്ടിൽ രാജമ്മയെ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. കാഞ്ഞാർ സി.ഐ. അനിൽകുമാറിനാണ് അന്വേഷണ ചുമതല.