കുടയത്തൂർ: സ്റ്റാൻഡിന് സമീപമുള്ള പാഴ് മരം വെട്ടിമാറ്റുന്നതിനിടെ വീണ് ആട്ടോറിക്ഷ ഡ്രൈവർക്ക് പരിക്ക്. കുടയത്തൂർ കൊല്ലംപറമ്പിൽ ബെന്നിക്കാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം. ആട്ടോറിക്ഷ സ്റ്റാൻഡിനോട് ചേർന്ന് നിന്ന പാഴ്മരം വെട്ടിമാറ്റാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ ബെന്നിയെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കായി കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിലേക്ക് മാറ്റി.