തൊടുപുഴ: കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെ 12ന് രാവിലെ 11ന് തൊടുപുഴ മിനി സിവിൽ സ്റ്റേഷന് മുമ്പിൽ പ്രതിഷേധ ധർണ്ണ നടത്തും. മുൻ മന്ത്രി പി.ജെ. ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. യു.ഡി.എഫിന്റെ പ്രമുഖ നേതാക്കൾ പ്രസംഗിക്കും.