തൊടുപുഴ: കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ (കെ.എസ്.എസ്.പി.എ) ജില്ലാ വാർഷിക സമ്മേളനം 13ന് രാവിലെ 10 മുതൽ പീരുമേട് എ.ബി.ജി ഹാളിൽ നടക്കും. ഡി.സി.സി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാർ ഉദ്ഘാടനം ചെയ്യും. എ.ഐ.സി.സി മെമ്പർ ഇ.എം. ആഗസ്തി, കെ.പി.സി.സി എക്‌സിക്യൂട്ടീവ് അംഗം റോയി കെ. പൗലോസ് എന്നിവർ സംസാരിക്കും. തുടർന്നു നടക്കുന്ന പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റ് അയത്തിൽ തങ്കപ്പൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന ജനറൽ സെക്രട്ടറി കെ. വിക്രമൻ നായർ, സംസ്ഥാന ഭാരവാഹികളായ ബാബു രാജേന്ദ്രൻനായർ, കെ.ജി. രാധാകൃഷ്ണൻ, കെ.വി. മുരളി എന്നിവർ സംസാരിക്കും. വൈകിട്ട് നാലിന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കും. 12ന് വൈകിട്ട് നടക്കുന്ന ജില്ലാ കൗൺസിൽ യോഗത്തിൽ പ്രസിഡന്റ് ടി.ജെ. പീറ്റർ അദ്ധ്യക്ഷത വഹിക്കും. ജില്ലാ സെക്രട്ടറി പി.എസ്. സെബാസ്റ്റ്യൻ പ്രവർത്തന റിപ്പോർട്ടും ട്രഷറർ വി.എ. ജോസഫ് വരവു ചെലവു കണക്കും അവതരിപ്പിക്കും.