തൊടുപുഴ: നാഷണൽ സർവ്വീസ് സ്കീം സുവർണജൂബിലിയോടനുബന്ധിച്ച് തൊടുപുഴ ന്യൂമാൻ കോളേജ് എൻ.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന പൂർവ വോളണ്ടിയേഴ്‌സ് സംഗമത്തിന്റെ ലോഗോ എം.ജി സർവകലാശാല വൈസ് ചാൻസിലർ ഡോ. സാബു തോമസ് പ്രകാശനം ചെയ്തു. 21ന് കോളേജിൽ നടക്കുന്ന സംഗമത്തിലേയ്ക്ക് എല്ലാ മുൻ വർഷ എൻ.എസ്.എസ് വോളണ്ടിയേഴ്‌സിനെയും കോളേജ് പ്രിൻസിപ്പൽ ഡോ. തോംസൺ ജോസഫ് സ്വാഗതം ചെയ്തു.