തൊടുപുഴ: കേരളാകോൺഗ്രസ് (എം) ജില്ലാ കമ്മിറ്റി 10ന് വൈകിട്ട് നാലിന് ചെറുതോണി സ്റ്റോണേജ് ആഡിറ്റോറിയത്തിൽ ജില്ലാ പ്രസിഡന്റ് പ്രൊഫ. എം.ജെ. ജേക്കബിന്റെ അദ്ധ്യക്ഷതയിൽ ചേരും. ജില്ലയിലെ ഭൂപ്രശ്‌നങ്ങൾ ചർച്ച ചെയ്യുന്നതിന് മുഖ്യമന്ത്രി സർവകക്ഷിയോഗം വിളിച്ചു കൂട്ടിയ പശ്ചാത്തലത്തിൽ പാർട്ടി സ്വീകരിക്കേണ്ട നിലപാടുകൾ സംബന്ധിച്ച് ചർച്ച ചെയ്ത് തീരുമാനം എടുക്കുന്നതിനാണ്‌ യോഗം ചേരുന്നത്. യോഗത്തിൽ കേരളാകോൺഗ്രസ് (എം) വർക്കിംഗ് ചെയർമാൻ പി.ജെ. ജോസഫ് എം.എൽ.എ പങ്കെടുക്കും.