മണക്കാട്: ജില്ലാ കുടുംബശ്രീയുടെ സ്‌നേഹിത ജൻഡർ ഹെൽപ്പ് ഡെസ്‌കും മണക്കാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെയും നേതൃത്വത്തിൽ ഗർഭിണികൾക്കായി 'ഹാപ്പി പ്രെഗ്‌നൻസി പ്രോഗ്രാം' നടത്തി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി ബിനോയി ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം സന്തോഷ് പത്മനാഭൻ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗംസുജാത രാധാകൃഷണൻ പ്രസംഗിച്ചു. പബ്ലിക് ഹെൽത്ത് നഴ്‌സ് മേരിസെൻ കെ ഭാസി , സ്‌നേഹിത കൗൺസിലർ പി പി ധന്യമോൾ, ഐസി ഡിഎസ് സൂപ്പർവൈസർ മെൽഡ ഡേവിഡ് എന്നിവർ ക്ലാസ് നയിച്ചു . ആരോഗ്യ പ്രവർത്തകർ , ആഷമാർ ,കുടുംബശ്രീ പ്രവർത്തകർ മുതലായവർ പങ്കെടുത്തു. പഞ്ചായത്തിലെ ഗർഭിണികളെ മാനസികമായി ശാക്തീകരിക്കുക എന്നതായിരുന്നു പരിപാടിയുടെ ഉദ്ദേശം.