കരിമണ്ണൂർ: സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ ജില്ലാ യുവജന കേന്ദ്രം കരിമണ്ണൂർ ഗ്രാമ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ അമച്വർ നാടകോൽത്സവം സംഘടിപ്പിച്ചു. സംസ്ഥാന ലൈബ്രറി കൗൺസിൽ എക്‌സികുട്ടീവ് അംഗം കെ. എം ബാബു ഉദഘാടനം നിർവഹിച്ചു. കരിമണ്ണൂർ പഞ്ചായത്ത് പ്രസിഡന്റ് ഡി. ദേവസ്സി അദ്ധ്യക്ഷത വഹിച്ചു. യുവജനക്ഷേമ ബോർഡ് അംഗം സന്തോഷ് കാല മുഖ്യ പ്രഭാഷണം നടത്തി ജില്ലാ കോർഡനേറ്റർ വി സിജമോൻ സമ്മാനദാനം നിർവഹിച്ചു ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ വി എസ് ബിന്ദു എൻ സദാനന്ദൻ കെ ജെ തോമസ് പുഷ്പ വിജയൻ മുഹമ്മദ് റോഷിൻ എന്നിവർ സംസാരിച്ചു
മത്സരത്തിൽ തൊടുപുഴ മാനവീയം നാടക സമിതി ഒന്നാം സ്ഥാനവും കുമളി ഗോത്രരെസ്മി നാടക സമിതി രണ്ടാം സ്ഥാനവും യുവ കരിമണ്ണൂർ മൂന്നാം സ്ഥാനവും നേടി അവതരണ ഗ്രാന്റ് ആയി യഥാക്രമം 25000 10000 5000 എന്നിങ്ങനെ ടീമുകൾ നേടി