ചെറുതോണി: അംഗൻവാടി സ്റ്റാഫ് അസോസിയേഷൻ ഇടുക്കി പ്രോജക്ട് കൺവെൻഷൻ 14 ന് രാവിലെ 10 ന് ചെറുതോണി ഷിക്കാര ഓഡിറ്റോറിയത്തിൽ നടക്കും. സംസ്ഥാന പ്രസിഡന്റ് കെ.എസ് രമേശ് ബാബു ഉദ്ഘാടനം ചെയ്യും. ഇടുക്കി പ്രോജക്ട് പ്രസിഡന്റ് എം.കെ ഗീത അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന കമ്മറ്റിയംഗങ്ങളായ പൊന്നമ്മ തങ്കച്ചൻ, സി.ജി ഷീല, സെക്രട്ടറി റിന്റു ജോസഫ്, വൈസ് പ്രസിഡന്റ് ഡോളി തോമസ്, കമ്മറ്റിയംഗങ്ങളായ സാലി ജോർജ്, കെ.എൻ ബിനോദിനി, പി.എ ലീല, കെ.പി പ്രസന്നകുമാരി എന്നിവർ പ്രസംഗിക്കും.