കട്ടപ്പന: ഡിസംബർ 18 മുതൽ 30 വരെ നടക്കുന്ന കട്ടപ്പന ഫെസ്റ്റിന്റെ ലോഗോ പ്രകാശനം നഗരസഭാ ചെയർമാൻ ജോയി വെട്ടിക്കുഴി നിർവഹിച്ചു. കട്ടപ്പന സരസ്വതി വിദ്യാപീഠം സ്‌കൂളിലെ വിദ്യാർത്ഥിയായ സിദ്ധാർത്ഥ് സജീന്ദ്രൻ പൂവാങ്കലാണ് ലോഗോ തയ്യാറാക്കിയത്. ഫെസ്റ്റ് പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ മനോജ് മുരളി അദ്ധ്യക്ഷനായിരുന്നു. നഗരസഭാ കൗൺസിലർമാരായ എം.സി ബിജു, സിബി പാറപ്പായി, പബ്ലിസിറ്റി കമ്മറ്റി കൺവീനർ എം.സി ബോബൻ, ജോജോ കുമ്പളംന്താനം, കെ.എസ് സജീവ്, നഗരസഭാ ഹെൽത്ത് ഇൻസ്‌പെക്ടർ അറ്റ്‌ലി പി ജോൺ, ജുണിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ജുവാൻ ഡി മേരി, ട്രാവർകൂർ അഗ്രോ സൊസൈറ്റി ഭാരവാഹികളായ സനിൽ ജി നായർ, പ്രവീൺ ടി.പി എന്നിവർ പങ്കെടുത്തു. ലോഗോ തയാറാക്കിയ സിദ്ധാർത്ഥ് സജീന്ദ്രന് ഫെസ്റ്റിന്റെ ഉദ്ഘാടന ചടങ്ങിൽ സർട്ടിഫിക്കറ്റും ക്യാഷ് അവാർഡും നൽകും.