പൈനാവ്: രക്തദാനത്തിന്റെ സന്ദേശം നൽകി പൈനാവ് പോളിടെക്‌നിക് കോളേജിലെ വിദ്യാർത്ഥികൾ രക്തദാന ക്യാമ്പ് നടത്തി. എൻഎസ്.എസ് യൂണിറ്റിന്റെയും എയ്ഡ്‌സ് നിയന്ത്രണ സൊസൈറ്റി റെഡ് റിബൺ ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്.ഇടുക്കി മെഡിക്കൽ കോളേജിലെ ഡോ. ദിവ്യാ വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘമാണ് രക്തദാന ക്യാമ്പിന് നേതൃത്വം നല്കിയത്.കോളേജിലെ മുപ്പതു പേരോളം രക്തം ദാനം ചെയ്തു. ക്യാമ്പിന്റെ ഉദ്ഘാടനം കോളേജ് പ്രിൻസിപ്പൾ വി.പദ്മജ ദത്ത നിർവഹിച്ചു. വാഴത്തോപ്പ് പഞ്ചായത്തംഗം അമ്മിണി ജോസ് അദ്ധ്യക്ഷത വഹിച്ചു. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ഗോകുൽരാജ്, അസിസ്റ്റന്റ് പ്രോഗ്രാം ഓഫീസർ വിഷ്ണു വി ശശി, വോളന്റിയർ രാഹുൽ പി തുടങ്ങിയവർ സംസാരിച്ചു.