തൊടുപുഴ: സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിനായുള്ള അന്താരാഷ്ട്ര ദിനാചരണത്തോടനുബന്ധിച്ച് തൊടുപുഴ ന്യൂമാൻ കോളേജിൽ സെമിനാർ നടത്തി. കോളേജ് വൈസ്. പ്രിൻസിപ്പൽ ഫാ. ഡോ. മാനുവൽ പിച്ചളക്കാട്ട് ഉദ്ഘാടനകർമ്മം നിർവഹിച്ചു.അഡ്വ. റെവ. പി. ഡി. ജോസഫ്, ജില്ലാ വുമൺ പ്രൊട്ടക്ഷൻ ഓഫീസർ ലിസ്സി തോമസ് എന്നിവർ ക്ലാസുകൾ നയിച്ചു. ജില്ലാ വനിതാ ശിശു ക്ഷേമ ആഫീസർ സോഫി ജേക്കബ്, ഇജില്ലാ ഐ സി ഡി എസ് സെൽ പ്രോഗ്രാം ഓഫീസർ നിഷ നായർ, ന്യൂമാൻ കോളേജ് വുമൺ സെൽ കോർഡിനേറ്റർ ഡോ. ജയിൻ എ. ലൂക്ക് എന്നിവർ പ്രസംഗിച്ചു. വിദ്യാർത്ഥി പ്രതിനിധികളായ നീനു ജോസ്, കെവിൻ ജോസഫ് എന്നിവർ നേതൃത്വം നൽകി.