koda
കോടയുമായി തങ്കമണി എക്‌സൈസ് സംഘം പിടികൂടിയ വാലുപറമ്പിൽ അശോകൻ തൊണ്ടി സാധനങ്ങൾക്കൊപ്പം.

ചെറുതോണി:ക്രിസ്മസ് നവവത്സര ആഘോഷം പൊലിപ്പിക്കാൻ ചാരായം വാറ്റിയ രണ്ടംഗ സംഘത്തിലെ ഒരാൾ പിടിയിൽ പുരയിടത്തിൽ സൂക്ഷിച്ചിരുന്ന 10ലിറ്റർ ചാരായവും 130 ലിറ്റർകോടയുമായി കൊന്നത്തടി കൊമ്പൊടിഞ്ഞാൽ കരയിൽ വാലുപറമ്പിൽ അശോകനെയാണ് എക്‌സൈസ് സംഘം അറസ്റ്റു ചെയ്തത്. രണ്ടാം പ്രതി ഓടി രക്ഷപെട്ടു. വാലുപറമ്പിൽ റെജിയുടെ പുരയിടത്തിലാണ് ചാരായവുംകോടയും സൂക്ഷിച്ചിരുന്നത്. അശോകനൊപ്പമുണ്ടായിരുന്ന റെജി എക്‌സൈസ് സംഘത്തെ കണ്ട് ഓടി രക്ഷപെട്ടു. അശോകനെ അടിമാലി ജുഡീഷ്യൽ മജിസ്‌ട്രേറ്റ്‌കോടതിയിൽ ഹാജരാക്കി റിമാന്റു ചെയ്തു. തങ്കമണി അസി.എക്‌സൈസ് ഇൻസ്‌പെക്ടർ പ്രസാദ് മാത്യുവിന്റെനേതൃത്വത്തിൽ ക്രിസ്തുമസ് ന്യൂഇയർ സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ചാരായം പിടികൂടിയത്. പരിശോധനയിൽ പ്രിവന്റീവ് ഓഫീസർ ഇ.എച്ച് യൂനസ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ സി.എൻ ജിൻസൺ, പ്രിൻസ് എബ്രഹാം, റെജി അബ്രാഹം, ജഗൻകുമാർ, പ്രഫുൽജോസ്, അഗസ്റ്റിൻതോമസ് എന്നിവർ പങ്കെടുത്തു.