anirudhan
ജൈവകൃഷിയിലൂടെ ആരോഗ്യ പരിപാലനം എന്ന വിഷയത്തിൽ വേണു അനിരുദ്ധൻ ക്ലാസ് നയിക്കുന്നു

അരിക്കുഴ : ഉദയ വൈ എം എ ലൈബ്രറിയുടെ നേതൃത്വത്തിൽ ജെ.സി.ഐ അരിക്കുഴയുടെ സഹകരണത്തോടെ ജൈവ കൃഷിയിലൂടെ ആരോഗ്യപരിപാലനത്തിൽ പഠന ക്ലാസ് നടത്തി. ലൈബ്രറി പ്രസിഡന്റ് സിന്ധു വിജയന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ മണക്കാട് പഞ്ചായത്ത് പ്രസിഡന്റ് വത്സ ജോൺ ക്ലാസ് ഉദ്ഘാടനം ചെയ്തു. വേണു അനിരുദ്ധൻ( സയന്റിസ്റ്റ് ,നാഷണൽ എന്റോൺമെന്റ് എൻജിനിയറിംഗ് റിസർച്ച് ഇൻസ്റ്റിറ്റിറ്റ്യൂട്ട്) ക്ലാസ് നയിച്ചു ഫോയിൽ ടെസ്റ്റിംഗ് കോഓർഡിനേറ്റർ വിജേഷ്, സിബി പുരയിടം(ഓർഗാനിക് അസോസിയേഷൻ സ്റ്റേറ്റ് കോഓർഡിനേറ്റർ) ആനന്ദ് (കൃഷി ഓഫീസർ മണക്കാട്) ,​ ടികെ.ശശിധരൻ (ജില്ലാ ലൈബ്രറി കൗൺസിൽ എക്ലിക്യൂട്ടീവ് മെമ്പർ),​ എം.കെ പ്രീതിമാൻ (ജെ.സി.ഐ അരിക്കുഴ) , അനിൽ എം.കെ (സെക്രട്ടറി ഉദയ വൈ.എം.എ ലൈബ്രറി )എന്നിവർ സംസാരിച്ചു.