വെള്ളത്തൂവൽ : ഹൈറേഞ്ചിലെ ആദ്യകാല സർക്കാർ സ്‌കൂളായ വെള്ളത്തൂവൽ ഗവൺമെന്റ് ഹയർസെക്കണ്ടറി സ്‌കൂളിന്റെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തി സ്‌കൂളിനെ ഉന്നത നിലവാരത്തിലേക്ക് എത്തിക്കാൻ പൂർവ്വ വിദ്യാർത്ഥികൾ ,രക്ഷകർത്താക്കൾ, വികസന സമിതി, എസ്.എം.സി, പി.ടി.എ അംഗങ്ങൾ തുടങ്ങിയവരുടെ സംയുക്ത യോഗം 13ന് ഉച്ചയ്ക്ക് രണ്ടിന് ഹൈസ്‌കൂൾ ഓഡിറ്റോറിയത്തി
ൽ ചേരും. യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യാ പൗലോസ് പങ്കെടുക്കും ഏവരും യോഗത്തിൽ പങ്കെടുക്കണമെന്ന് ഹെഡ്മാസ്റ്റർ ബാലൻ വി വടക്കേയിൽ അറിയിച്ചു.