മുട്ടം: ടൗണിൽ പോത്ത് കയർ പൊട്ടിച്ച് ഓടിയത് പരിഭ്രാന്തി പരത്തി. ഇന്നലെ ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം. കയർ പൊട്ടിച്ച് ടൗണിലൂടെ തലങ്ങും വിലങ്ങും പോത്ത് ഓടുന്നത് കണ്ട് റോഡിലൂടെ ആളുകൾ തലങ്ങും വിലങ്ങും ഓടി. ഇത് കണ്ട് നിന്നിരുന്ന ജോസ് എന്ന യാൾ പോത്തിനെ മുട്ടം പഞ്ചായത്ത്‌ ഓഫീസ് കോംബൗണ്ടിൽ പിടിച്ച് കെട്ടി.പിന്നീട് വിവരം അറിഞ്ഞെത്തിയ ഉടമ പോത്തിനെ കൊണ്ടുപോയി.